കുട്ടനാട്: സമഗ്രശിക്ഷ കേരള ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്ധ്യാർത്ഥികൾക്കായി രാമങ്കരി ഗവ.എൽ പി സ്ക്കൂളിൽ ആരംഭിച്ച സ്പെഷ്യൽ കെയർ സെന്റർ ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം റോഷ്ന അദ്ധ്യക്ഷയായി. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സി.മധു പദ്ധതി വിശദീകരിച്ചു. വെളിയനാട് ബി.ആർ.സി എം. ഐ.എസ് കോർഡിനേറ്റർ പ്രിൻസ് പി രവി, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എം.സിന്ധു, ബി.ആർ.സി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പി.സരിത, എ.ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |