അമ്പലപ്പുഴ: ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴ ഭാഗത്തേക്കു പോയ ഹോണ്ട സിറ്റി കാറിലിടിച്ച മിനിലോറി റോഡിനു കുറുകെ മറിഞ്ഞതിനെത്തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ കുറവൻതോടു ഭാഗത്ത് ഇന്നലെ ഉച്ചക്ക് 12 ഓടെ ആയിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ചാക്കുകളിൽ നിറച്ച വളം റോഡിൽ തെറിച്ചു വീണു . ലോറി ക്ലീനർ ബംഗാൾ സ്വദേശി യാസീൻ, കാർ ഓടിച്ചിരുന്ന കാക്കാഴം വെളുത്തേടത്ത് പറമ്പിൽ ഷാജി ( 51) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |