ആലപ്പുഴ : ജലഗതാഗത വകുപ്പിലെ ഓപ്പറേറ്റിംഗ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കണമെന്ന സർക്കുലർ പ്രാവർത്തികമാക്കണമെന്ന് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനൂപ്, ജനറൽ സെക്രട്ടറി എം.സി. മധുകുട്ടൻ എന്നിവർ ആവശ്യപ്പെട്ടു. നിലവിലെ സർക്കുലർ മാനിക്കാതെ സ്റ്റേഷൻ മാസ്റ്റർ, ചെക്കിംഗ് സ്റ്റാഫുകൾ തുടങ്ങിയ ജീവനക്കാർ ഡ്യൂട്ടി സമയത്ത് യൂണിഫോം ഇടാത്തത് നീതിയുക്തമല്ല. എല്ലാ വർഷവും വകുപ്പിൽ നിന്നും 2400 രൂപ യൂണിഫോം അലവൻസ് ഓപ്പറേറ്റിംഗ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും കൈപ്പറ്റുന്നുണ്ട്. ഓപ്പറേറ്റിംഗ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |