ആലപ്പുഴ : ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഉജ്ജ്വല അദ്ധ്യായമായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്വാതന്ത്ര്യസമര ജീവിതകഥ അർഹനായ പ്രാധാന്യത്തോടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. നേതാജിയുടെ 125 -ം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയൻ ദർശന വേദി സംസ്ഥാന വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ പ്രദീപ് കൂട്ടാല മുഖ്യപ്രഭാഷണം നടത്തി. തോട്ടുങ്കൽ ജോർജ് ജോസഫ് , അഡ്വ ദിലീപ് ചെറിയനാട് , ഇ.ഷാബ്ദ്ദീൻ , ഡി.ഡി.സുനിൽകുമാർ ശ്യാമള പ്രസാദ് , ആന്റണി കരിപ്പാശേരി എന്നിവർ പ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |