ആലപ്പുഴ : ഉത്സവാഘോഷങ്ങളിലേയും മറ്റു സ്വകാര്യ ചടങ്ങുകളിലെയും അതിരുകടന്ന ശബ്ദകോലാഹലം ഭാവിയിൽ ബധിരത ഉണ്ടാക്കാമെന്ന് ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റും ജനറൽ ആശുപത്രി സൂപ്രണ്ടുമായ ഡോ.കെ. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ലോകകേൾവി ദിനാചരണത്തോടനുബന്ധിച്ച് ജനറലാശുപത്രിയിൽ നടന്ന ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ് മുഖ്യാതിഥിയായി. ആർ.എം.ഒ ഡോ. ഷാലിമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.രാധാകൃഷ്ണൻ ഡോ.ലുബിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഓഡിയോളജിസ്റ്റ് വിപിൻ കുമാർ ശനിബ, അനു അനുശ്രീ തുടങ്ങിയവർ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |