ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിപാടി പല്ലന കുമാരനാശാൻ സ്മാരക ഓഡിറ്റോറിയത്തിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പല്ലനയിലെ വിവിധ സ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 ഹയർ സെക്കൻഡറി വിദ്യാർഥികൾ പങ്കെടുത്തു.
അബിൻ സി.ഉബൈദ്, വിഷ്ണു ലോന ജേക്കബ് എന്നിവർ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ടി.എസ്. താഹ, എസ്.വിനോദ് കുമാർ, നദീറ ശാക്കിർ, അർച്ചന ദിലീപ്, പ്രൊഫ.കെ.ഖാൻ, സജി മാത്യു, എസ്.ഷമീർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |