ആലപ്പുഴ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വയലാർ ഗ്രാമപഞ്ചായത്തിലെ കഴുന്നാരം കോളനിയിൽ നിർമിക്കുന്ന സാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് കഴുന്നാരം കോളനി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50.65 ലക്ഷം രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൽ 38 ലക്ഷം രൂപ വിനിയോഗിച്ച് സാംസ്കാരികനിലയവും, 12.65 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് നിർമാണവും നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.എസ്.ശിവപ്രസാദ്, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി, വൈസ് പ്രസിഡന്റ് എം.ജി.നായർ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.സാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വി.ബാബു, ബീന തങ്കരാജ്, കുഞ്ഞുമോൻ സാബു, രതി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |