SignIn
Kerala Kaumudi Online
Saturday, 27 April 2024 1.22 AM IST

നാടക കലാകാരൻമാരെ പുനരധിവസിപ്പിക്കും

s

മാവേലിക്കര: പ്രതിസന്ധിയിലായ നാടക കലാകാരൻമാരെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നാടൻകലാകാരൻമാരേയും ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട് നില്ക്കുന്ന കലാ ഉപാസകരേയും പരിരക്ഷിക്കാൻ വേണ്ടി രൂപികൃതമായ നവരസ കമ്മ്യൂണിക്കേഷൻ ആന്റ് ആർട്സ് സൊസൈറ്റിയും കലാഭവൻ മണി സേവന സമിതിയും ചേർന്ന് ഒരുക്കിയ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാഭവൻ മണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ്, നഗരസഭ കൗൺസിലർ സുജാത ദേവി, സിന്ധുരാജൻ പിള്ള , എസ്.മീരസാഹിബ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.