അമ്പലപ്പുഴ: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് അധ്യക്ഷയായി. സ്ത്രീശക്തി കലാജാഥയും സമ്മാനദാനവും കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഫ്രാൻസിസ് ടി മാവേലിക്കര ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എ.ഷാനവാസ്, എ.എസ്. കവിത, സി.ഡി.എസ് ചെയർപേഴ്സൺമാരായ സോഫിയ അറസ്റ്റിൻ, ഷീല, ഇന്ദുലേഖ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ.ബി.അജയകുമാർ, എം.ജി. സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജർ (ജൻഡർ) പി. സുനിത എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജെ. പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |