അമ്പലപ്പുഴ: മുസ്ലിം ലീഗ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദലി ശിഹാബ്
തങ്ങൾ അനുസ്മരണ സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കൊച്ചുകളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. സി.ഷാംജി, അഡ്വ.പ്രദീപ് കുട്ടാല, യാസർ കോലേഴം, സാദിഖ് ഉലഹൻ, നാസർ പുറക്കാട്, വഹാബ് പറയൻതറ, സഈദ് കണ്ണാടിച്ചിറയിൽ, ബഷീർ തട്ടാപറമ്പിൽ, നിസാർ വെള്ളാപ്പള്ളി, വാഹിദ് മാവുങ്കൽ, സഫീർ പീടിയേക്കൽ, നിസാർ താഴ്ചയിൽ തുടങ്ങിയവർ സംസാരിച്ചു. അഫ്സൽ വെള്ളാംപറമ്പ് സ്വാഗതവും അഡ്വ.അൽത്താഫ് സുബൈർ നന്ദിയും പറഞ്ഞു. പ്രാർത്ഥനയ്ക്ക് അഹമ്മദ് അൽഖാസിമി നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |