ആലപ്പുഴ: സംസ്ഥാന പൊലീസ് നടപ്പിലാക്കുന്ന ഹോപ് പദ്ധതിയുടെ ഭാഗമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പ്ലസ് ടുവും പത്താം തരവും വിജകരമായി പൂർത്തീകരിക്കാൻ സാധിക്കാതിരുന്ന കുട്ടികൾക്കായി ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന പരിപാടി ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജ് ഉദ്ഘാടനം ചെയ്തു. അഡിഷണൽ എസ്.പി എ.യു.സുനിൽകുമാർ, എ.ഡി.എൻ.ഒ കെ.വി.ജയചന്ദ്രൻ, ജില്ലാ കോ ഓർഡിനേറ്റർ ജോൺ ജോസഫ്, പരിശീലകരായ പുന്നപ്ര ജ്യോതികുമാർ, ഫിലിപ് ചക്കത്തറ, എസ്,ബാലകൃഷ്ണൻ, ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കായിരുന്നു പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |