SignIn
Kerala Kaumudi Online
Friday, 26 April 2024 8.50 PM IST

ശുദ്ധജല തടാകങ്ങൾ സംരക്ഷിക്കണം

s

അമ്പലപ്പുഴ : ശുദ്ധജല തടാകങ്ങളുടെ നാടായ കുട്ടനാട്ടിൽ ഇപ്പോൾ കുടിക്കാൻ വെള്ളമില്ലന്നും തടാകങ്ങൾ പോളയും പുല്ലും കയറി നശിച്ചു പോയെന്നും അവ പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾ നടപ്പാക്കണമെന്നും ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഫ്രണ്ട്സ് ഓഫ് ട്രീസ് ആൻഡ് നേച്ചർ ക്ലബിൻറ ആഭിമുഖ്യത്തിൽ ലോകജലദിനാചരണത്തിൻറ ഭാഗമായി പുന്നമട കായലോരത്ത് നടത്തിയ ജലസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടൻ. ജോർജ് ജോസഫ് തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു.ഇ.ഷാബ്ദ്ദീൻ,ചാക്കോ താഴ്ചയിൽ,തോമസ് ജോൺ,ഡി.ഡി.സുനിൽകുമാർ, ജേക്കബ് എട്ടുപറയിൽ ,പി.ജെ.ജെയിംസ് ,വത്സല ജോസഫ് ,ടോമി തോമസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.