അമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നത് പതിവായതായി പരാതി. സർക്കാർ ജീവനക്കാരടക്കം ആയിരക്കണക്കിന് പേർ ദിവസവും വന്നു പോകുന്ന റെയിൽവേ സ്റ്റേഷനാണ് അമ്പലപ്പുഴ. കൂടുതൽ യാത്രക്കാരും ഇരുചക്രവാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിട്ടാണ് ജോലിക്ക് പോകുന്നത്. ജോലികഴിഞ്ഞ് മടങ്ങിയെത്തി വാഹനങ്ങളിൽ വീട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പെട്രോൾ മോഷണം പോയതായി അറിയുന്നത്. സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത് നിത്യസംഭവമായി മാറി. വാഹനമോഷണവും ഉള്ളതായി യാത്രക്കാർ പറയുന്നു. റെയിൽവേ സ്റ്റേഷനിൽ അടിയന്തരമായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |