മാന്നാർ: സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബി.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ ശെൽവരാജൻ, കെ.എം സഞ്ജുഖാൻ, കെ.പ്രശാന്ത്, സി.പി.സുധാകരൻ, ടി.വി.രത്നകുമാരി എന്നിവർ സംസാരിച്ചു.
സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ആർ. അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം അശോകൻ, മണി കയ്യത്ര, വി.ആർ.സജി കുമാർ,ഷാജി മാനാംപടവിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |