പൂച്ചാക്കൽ : കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി പെരുമ്പളം സൗത്ത് എൽ.പി സ്കൂളിലേക്ക് ബേബി ഫ്രണ്ട്ലി മേശ, കസേര, ബെഞ്ച്, കമ്പ്യൂട്ടർ, വാട്ടർ പ്യൂരിഫയർ തുടങ്ങിയ ഉപകരണങ്ങൾ നൽകി. കസ്റ്റംസ് കമ്മിഷണറേറ്റ് ഓഫീസ് പി.ആർ.ഒ യും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ലിജിൻ ജെ.കമലിൽ നിന്ന് എച്ച്.എം ആനി തോമസ് ഇവ ഏറ്റുവാങ്ങി. എസ്.എം.സി ചെയർമാൻ ഷംനാസ് കരീം അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ, ബ്ലോക്ക് പഞ്ചായത്തംഗം ശോഭന, വാർഡ് മെമ്പർ ജയകരൻ,പൂർവവിദ്യാർത്ഥി പ്രതിനിധി അഡ്വ കെ.എ.സിജി സിംഗ്, അനാമിക അനിൽ കുമാർ, മേഴ്സി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |