അമ്പലപ്പുഴ: ഏപ്രിൽ 9 മുതൽ 13 വരെ ആലപ്പുഴയിൽ നടക്കുന്ന ദേശീയ പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.ആലപ്പുഴ ടൗൺ ഹാളിൽ പുരുഷ- വനിത സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് ക്ലാസിക് പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ 1200ൽപ്പരം കായിക താരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കും. എച്ച് .സലാം എം.എൽ.എ ഓഫീസ് ഉദ്ഘാനം നിർവ്വഹിച്ചു. കൗൺസിലർ സിമി ഷാഫി ഖാൻ അദ്ധ്യക്ഷയായി. കൗൺസിലർ എ.എസ്.കവിത, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ, വി.പി. രാജീവ്, ജയമോഹൻ, കുര്യൻ ജയിംസ്, പി.എസ്.ബാബു, വേണു ജി.നായർ, കെ .ജെ. ജോസഫ് സ്റ്റാൻലി എന്നിവർ സംസാരിച്ചു. ചിക്കൂസ് ശിവൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |