ആലപ്പുഴ: കരീലക്കുളങ്ങര എം.ജി.എം എൽ.പി സ്കൂളിൽ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ അദ്ധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജനുഷ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനിത രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ബി.പവിത്രൻ, പി.ടി.എ. പ്രസിഡന്റ് മുകേഷ് കുമാർ, മുതുകുളം ബ്ലോക്ക് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അൻജിത്ത്, കായംകുളം എ.ഇ.ഒ സിന്ധു, സ്കൂൾ ഹെഡ് മാസ്റ്റർ ജി.എസ്.പ്രവീൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |