കുട്ടനാട്: മോൻസ് ജോസഫ് എം എൽ എ , മുൻ എം പി മാരായ ജോയി എബ്രഹാം, ഫ്രാൻസിസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് പ്രതിനിധി സംഘം കുട്ടനാട്ടിൽ വേനൽമഴയിൽ കൃഷി നശിച്ച പാടശേഖരങ്ങൾ സന്ദർശിച്ചു. കൃഷി നശിച്ച കർഷകർക്ക് യഥാർത്ഥ നഷ്ടം തിട്ടപ്പെടുത്തി അർഹമായ നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വേനൽമഴയിൽ പൂർണമായും കൃഷി നശിച്ച വെളിയനാട് കൃഷിഭവന് കീഴിലെ വാഴേപ്പാടം , തൈപ്പറമ്പ്, പറമ്പടി പാടശേഖരങ്ങളിൽ ആണ് ഇവർ സന്ദർശനം നടത്തിയത്. ജില്ലാ പ്രസിഡന്റ് അഡ്വ: ജേക്കബ് എബ്രഹാം സാബു തോട്ടുങ്കൽ തുടങ്ങിയ നേതാക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |