അമ്പലപ്പുഴ: കരൂർ യുവചേതന വായനശാല ആൻഡ് ഗ്രന്ഥശാല സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പരബ്രഹ്മ ആയുർവ്വേദ ആശുപത്രി ആൻഡ് റിസർച്ച് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.യുവചേതന പ്രസിഡന്റ് സാഹിദ് എം.സിയാദ് അദ്ധ്യക്ഷനായി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, അംഗങ്ങളായ വി.എസ്. ജിനു രാജ്, കെ.രാജീവൻ, സി.ഡി.എസ് ചെയർപേഴ്സൺ ബി.പ്രിയ, പരബ്രഹ്മ എം.ഡി ഷൈൻ മുകുന്ദ്, ഡോ. ഷംന മോൾ, ഡോ. പ്രീജ പ്രേമൻ, ഡോ.ഗ്രീഷ്മ ദാസ്, ഡോ.ശ്രീരാജ്, യുവചേതന സെക്രട്ടറി ജി. വേണുഗോപാൽ, വിഷ്ണു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |