അമ്പലപ്പുഴ: അശാസ്ത്രീയമായ കലുങ്ക് നിർമാണം യാത്രക്കാർക്കും നാട്ടുകാർക്കും ഒരു പോലെ വിനയാകുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടിക്കരി റോഡിൽ നിന്ന് പോത്തശേരിക്കു പോകുന്ന ഭാഗത്താണ് റോഡിൽ നിന്നും ഏകദേശം ഒരു മീറ്റർ ഉയരത്തിൽ കലുങ്ക് നിർമിച്ചിരിക്കുന്നത്. കലുങ്കിന്റെ ഉയരം മൂലം റോഡു നിരപ്പിൽ നിന്ന് വാഹനങ്ങൾ കയറുമ്പോൾ തെന്നി മറിഞ്ഞുള്ള അപകടങ്ങൾ പതിവാണ്. മഴക്കാലം എത്തിയതോടെ മെറ്റൽ പാകിയ റോഡിൽ അതിരൂക്ഷമായ വെള്ളക്കെട്ടുമാണ്. പുന്നപ്ര തെക്ക് 6, 8 വാർഡുകളെ ബന്ധിപ്പിക്കുന്ന കലുങ്കു നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടിയന്തര ഘട്ടത്തിൽ രോഗികളെയും കൊണ്ട് ആംബുലൻസുകൾക്കു പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |