കുട്ടനാട്: കൈനകരി പഞ്ചായത്ത് രണ്ടാം വാർഡ് ഉമ്പിക്കാരം - ആറ്റുതീരം റോഡിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് നിർവഹിച്ചു . വാർഡംഗം കെ.എ.പ്രമോദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷീല സജീവ്, പഞ്ചായത്തംഗങ്ങളായ കവിത സാബു, ലീനമോൾ, സി.പി.എം ഏരിയാ സെക്രട്ടറി കെ. എസ്.അനിൽകുമാർ എ.ടി.ദേവരാജൻ, കെ.ഡി.അപ്പുക്കുട്ടൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു ഒന്നാം വാർഡംഗം എ.ഡി.ആന്റണി സ്വാഗതവും എ.ഡി.എസ് സെക്രട്ടറി സുമ ബാബു നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |