അമ്പലപ്പുഴ : അമ്പലപ്പുഴ സർവ്വീസ് സഹകരണ സംഘത്തിന്റെ ശതാബ്ദി ആഘോഷം കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ശതാബ്ദി സ്മാരക മന്ദിരത്തിന്റെ നിർമ്മാണദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് എ. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ശ്രീവത്സൻ, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം അനിത, ഗ്രാമ പഞ്ചായത്തംഗം ലേഖാമോൾ സനിൽ, സംഘം സെക്രട്ടറി ബി.ശ്രീകുമാർ. എസ്.നിർമ്മലാദേവി, പി.യു.ശാന്താറാം, കെ.പരമേശ്വരപ്പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |