ആലപ്പുഴ: ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. വലിയകുളം ഉമ്മസെല്ലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രക്ഷാധികാരി വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ്, കൗൺസിലർമാരായ എ.എസ്.കവിത, ബി.നസീർ, മുൻ കൗൺസിലർ സി.വി.മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് വി.കെ.നാസറുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രദേശത്തെ നിർദ്ധനരായ നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |