ആലപ്പുഴ: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ മികവുത്സവം സാക്ഷരതാ പരീക്ഷയിൽ ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതിയത് മുതുകുളം ബ്ലോക്കിൽ നിന്ന്. 482 പേരാണ് ഇവിടെ പരീക്ഷയ്ക്കിരുന്നത്. 3571 പേരാണ് ആകെ പരീക്ഷ എഴുതിയത്. ജില്ലാ പഞ്ചായത്തിന്റെ അതുല്യം ആലപ്പുഴ പദ്ധതിയിലൂടെ സാക്ഷരതാ പരീക്ഷ എഴുതിയ 756 പേരും ഇതിൽ ഉൾപ്പെടും. ഏറ്റവും കുറവ് പേർ ചെങ്ങന്നൂർ നഗരസഭയിലാണ് പരീക്ഷ എഴുതിയത്. 17 പേർ. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 92 വയസുകാരനായ പത്മനാഭപിള്ളയാണ് പ്രായംകൂടിയ പഠിതാവ്. പരീക്ഷ എഴുതിയവരിൽ 2918 പേർ വനിതകളാണ്. 594 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും 16 പേർ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരുമാണ്. 118 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 30ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഫലം പ്രഖ്യാപിക്കും. നവസാക്ഷരരായ എല്ലാവർക്കും സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ കോഴ്സിൽ ചേരാമെന്ന് ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |