പൂച്ചാക്കൽ: ഹരിത കേരളം മിഷന്റെ തെളിനീരൊഴുക്കും നവകേരളം പദ്ധതി പെരുമ്പളം പഞ്ചായത്തിൽ തുടങ്ങി. പ്രസിഡന്റ് അഡ്വ.വി.വി. ആശ ഉദ്ഘാടനം ചെയ്തു. നീരൊഴുക്ക് തടസപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീർച്ചാലുകൾ ശുചീകരിക്കുന്നതാണ് പദ്ധതി. ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ശുചിത്വ മിഷനും ഗ്രാമീണ തൊഴിലുറപ്പ് സംവിധാനവും ബഹുജന സംഘടനകളും പദ്ധതിയിൽ പങ്കാളികളാകും. ഇതിനോടനുബന്ധിച്ച് നടന്ന വിളംബര ജാഥ 13-ാം വാർഡിലെ ഇടങ്കേറ്റിൽ- പുള്ളോത്തോടിനു സമീപം സമാപിച്ചു. വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരിത സുജി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞൻ തമ്പി, ശ്രീമോൾ ഷാജി, പി.സി ജബീഷ്, യു. ഉമേഷ്, ഷൈലജ ശശികുമാർ, സുനിത സജീവ്, തൊഴിലുറപ്പ് ഓവർസീയർമാർ, ഗ്രാമസേവകൻ പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |