ആലപ്പുഴ: ബിജെപി ആലപ്പുഴ ജില്ലാ ത്രിദിന പഠന ശിബിരം സമാപിച്ചു.സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ , ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ സോമൻ, ദക്ഷിണ മേഖലാ ഉപാധ്യക്ഷൻ ഡി.അശ്വനി ദേവ്, ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എൽ.പി.ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ, സംസ്ഥാന സമിതിയംഗം കെ.എൻ.ഗീതാകുമാരി എന്നിവർ സംസാരിച്ചു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിൽ സംഘടനാപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകൾ ക്രമീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |