അമ്പലപ്പുഴ : അമ്പലപ്പുഴയുടെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് പുതുതലമുറക്ക് അറിവു പകർന്നു നൽകുന്ന അമ്പലപ്പുഴ കുടുംബവേദിയുടെ സ്മരണികാ പ്രകാശനവും വിശിഷ്ട വ്യക്തികൾക്കുള്ള സ്വീകരണ സമ്മേളനവും എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. കുടുംബവേദി ചെയർമാൻ ആർ .ഹരികുമാർ തട്ടാരു പറമ്പിൽ അദ്ധ്യക്ഷനായി. ഗോകുലം ഗോപാലൻ കെ. ആർ. ഭാസ്കരപിള്ളക്ക് നൽകി സ്മരണിക പ്രകാശനം ചെയ്തു. കുടുംബവേദി രക്ഷാധികാരിയും ദേശീയ പുരസ്കാര ജേതാവുമായ പത്മശ്രീ പ്രിയദർശനെ അനുമോദിച്ചു. ബാല ചന്ദ്രമേനോൻ,സംവിധായകൻ വിനയൻ, ഗായകൻ എം. ജി. ശ്രീകുമാർ, മാന്ത്രികൻ ഗോപിനാഥ് മുതുകാട്, വ്യവസായി കെ. ആർ. ഭാസ്കരൻ പിള്ള എന്നിവരെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |