അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. 2018-19 സാമ്പത്തിക വർഷമാണ് പഞ്ചായത്ത് അഞ്ചാം വാർഡിലെ അംഗൻവാടിയുടെ നിർമ്മാണത്തിനായി പണം അനുവദിച്ചത്. ബഹുനിലികളിലായി പൂർത്തീകരിച്ച കെട്ടിടം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി .സരിത, അംഗങ്ങളായ ജയപ്രസന്നൻ, വിനോദ് കുമാർ, അജിത ശശി, സുരേഷ് ബാബു, സി. ഡി .എസ് ചെയർപേഴ്സൺ ഇന്ദുലേഖ, അദ്ധ്യാപിക സരസ്വതി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |