ആലപ്പുഴ: നഗരസഭാ ഭരണത്തിനെതിരെ കോൺഗ്രസ് നടത്തിവന്ന ചതുർ ദിന റിലേ സത്യാഗ്രഹം സമാപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു. ആലപ്പുഴക്കാർക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുവാൻ തന്റെ ശ്രമഫലമായി കേന്ദ്ര സർക്കാരിനെ കൊണ്ട് അനുവദിപ്പിച്ച പദ്ധതിയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയാണ്. എന്നാൽ പദ്ധതി നടപ്പിലാക്കാൻ ചുമതല ഏൽപ്പിച്ച അന്നത്തെ ഇടതു നഗരഭരണ സമിതിയുടെ ഭാഗത്തെ വീഴ്ചയാണ് ആലപ്പുഴക്കാർക്ക് കുടിവെള്ളം കിട്ടാത്ത സാഹചര്യം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സമരസമിതി ചെയർമാൻ സുനിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ്, ഡോ.കെ.എസ്.മനോജ്, തോമസ് ജോസഫ്, അഡ്വ.പി.ജെ.മാത്യു, അഡ്വ.ജി.മനോജ് കുമാർ, രാജു താന്നിക്കൽ, മോളി ജേക്കബ്, സഞ്ജീവ് ഭട്ട്, ടിജിൻ ജോസഫ്, എ.എൻ പുരം ശിവകുമാർ, ബഷീർ കോയാപറമ്പിൽ, പി.എസ്.ഫൈസൽ, സജേഷ് ചാക്കുപറമ്പിൽ, കൊച്ചു ത്രേസ്യടീച്ചർ, സുമം സ്കന്ദൻ, കെ.ആർ.വേണുഗോപാൽ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. പന്തം കൊളുത്തി സത്യാഗ്രഹസമരം അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |