ആലപ്പുഴ: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനം സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.അഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ഡോ.കൃഷ്ണ രാജ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.സജികുമാർ സംഘടനാ റിപ്പോർട്ടും, ഡോ.എസ്.ബിജു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കവി മധു കാവുങ്കലിനേയും, യുവകർഷകൻ സുജിത്തിനേയും ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ ആദരിച്ചു.ഡോ.ഇന്ദിര, ഡി.പി.മധു, എ.ഷിറാസ്, ഡോ.പി.ഡി.കോശി, എ.അബിൻ, സി.ജി.മധു, ഡോ.രതീഷ് ബാബു, സഹീർ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ഡോ.രതീഷ് ബാബുവിനെയും സെക്രട്ടറിയായി സി.ജി.മധുവിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |