തുറവൂർ : ബാലസംഘത്തിന്റെ നേതൃത്വത്തിൽ വേനൽത്തുമ്പി കലാജാഥയുടെ പര്യടനം തുടങ്ങി. യുദ്ധക്കൊതി അവസാനിപ്പിക്കുക, ലോകസമാധാനം ഉറപ്പാക്കുക. ബാലാവകാശ സംരക്ഷണം, എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള കലാരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. തുറവൂർ വെസ്റ്റ് യു.പി.സ്കൂളിന് മുന്നിൽ സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി.കെ.സാബു ഫ്ലാഗ് ഓഫ് ചെയ്തു.സി ടി വിനോദ്, മോളി സുഗുണാനന്ദൻ, അനിതാ സോമൻ, പി. സലിംകുമാർ എന്നിവർ പങ്കെടുത്തു. അരൂർ ഏരിയയിലെ എട്ടു പഞ്ചായത്തുകളിലായി 25 കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. ജാഥ 3 ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |