കായംകുളം: എസ്.എഫ്.ഐ ജില്ലാ സമ്മേളനം മേയ് 4,5 തീയതികളിൽ കായംകുളത്ത് നടക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 മണിക്ക് കായംകുളം പാർക്ക് മൈതാനിയിൽ സെമിനാർ നടക്കും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.കെ.ച്ച്.ബാബുജാൻ അദ്ധ്യക്ഷത വഹിയ്ക്കും. ചരിത്രകാരൻ ഡോ.കെ.എൻ.ഗണേഷ് വിഷയാവതരണം നടത്തും കവി മുരുകൻ കാട്ടാക്കട ,ഡോ.എം.എ.സിദ്ദിഖ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും
എ .മഹേന്ദ്രൻ, പി .ഗാനകുമാർ, എൻ.ശിവദാസൻ,ഡി.സുധീഷ്, ഡോ.ടി.ആർ.മനോജ്, രാമപുരംചന്ദ്രബാബു, പി.ശശികല, ബിബിൻ സി ബാബു, ഡി. അംബുജാക്ഷി, എസ്.ആസാദ്, ജഫിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും
പി.അരവിന്ദാക്ഷൻ സ്വാഗതവും ബി.അബിൻഷാ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |