അമ്പലപ്പുഴ: ദേശീയപാതയിൽ കപ്പക്കടക്കു വടക്കുഭാഗത്ത് രണ്ട് വർഷമായി വാടകക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മേടയിൽ ഇൻസിനേറ്റർ എന്ന സ്ഥാപനം കെട്ടിട ഉടമയും കൂട്ടാളികളും ചേർന്ന് അടിച്ചു തകർത്തതായി പരാതി. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു ആക്രമണം. കട ഒഴിയണം എന്ന് പറഞ്ഞാണ് ഉടമ എത്തിയത്. കോടതിയിൽ കേസ് നടക്കുന്നതിനാൽ കട ഒഴിയാനാവില്ലെന്ന് സ്ഥാപന ഉടമ പറഞ്ഞതിനെ തുടർന്ന് ഉടമയും കൂട്ടാളികളും അകത്തു കയറി മാലിന്യ സംസ്ക്കരണ പ്ലാന്റുകളും കമ്പ്യൂട്ടറുകളും മേശയും അടിച്ചു തകർത്തെന്നാണ് സ്ഥാപന ഉടമ റെജിൻ പൊലീസിൽ പരാതി നൽകിയത്. പുന്നപ്ര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |