അമ്പലപ്പുഴ: അഖില കേരള ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനവും വിദ്യാഭ്യാസ അവാർഡുദാനവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.പ്രദീപ് അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ആർ.സജിമോൻ, ജില്ലാ സെക്രട്ടറി എൻ.ആർ.ഷാജി, കൊല്ലം ജില്ലാ സെക്രട്ടറി പ്രിയകുമാർ, മഹിളാ സഭ ജില്ലാ സെക്രട്ടറി സുഷമാ മോഹൻദാസ്, താലൂക്ക് വൈസ് പ്രസിഡന്റ് പി.വി. വിശ്വംഭരൻ, താലൂക്ക് ട്രഷറർ ഡി. അഖിലാനന്ദൻ, താലൂക്ക് കമ്മറ്റിയംഗം അരുൺ അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |