ചാരുംമൂട് : യൂത്ത് കോൺഗ്രസ് ചാരുംമൂട് ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.മുത്താര രാജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം തൻസീർ കണ്ണനാകുഴി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ബി.ഹരികുമാർ ,വാർഡ് മെമ്പർ അനില തോമസ്, രോഹിത് എം, അമൽ കൃഷ്ണ , രതീഷ് കുമാർ കൈലാസം ,തോമസ് ഡേവിഡ്, സക്കീർ, മോൻസി, രാജേഷ് പനയ്ക്കൽ, ഷംജിത് മരങ്ങാട്ട് , മോനി,ജിൻസീർ, ജയദീപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |