അമ്പലപ്പുഴ: സി.ഐ.ടി.യു അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിന റാലിയും സമ്മേളനവും നടത്തി. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.കെ.ബൈജു അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ, സി.ഷാംജി, കെ.എച്ച്.ലേഖ, പി.യു.ശാന്താറാം, കെ.എം.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി ജെ.ജയകുമാർ സ്വാഗതം പറഞ്ഞു. എൽ.ഐ.സി.യെ വിറ്റുതുലക്കുന്നതിനെതിരെ പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |