അമ്പലപ്പുഴ: കേരള സംസ്ഥാന ഗ്രന്ഥശാലാ സംഘം സംഘടിപ്പിക്കുന്ന നാടക മേളയ്ക്ക് മുന്നോടിയായി ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന നാടക പരിശീലന ക്യാമ്പ് പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ ആരംഭിച്ചു. ക്യാമ്പ് സതീഷ് സംഗമിത്ര ഉദ്ഘാടനം ചെയ്തു. ടി. പീറ്റർ പുരസ്ക്കാര ജേതാവ് വി. ദിനകരൻ, ഗുരുപൂജ അവാർഡ് ജേതാവും ജില്ലാ ലൈബ്രറി കൗൺസിൽ അദ്ധ്യഷനുമായ അലയാർ എം മാക്കിയിൽ എന്നിവരെ ആദരിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് മുഖ്യപ്രഭാഷണം നടത്തി. നേതൃസമിതി കൺവീനർ എച്ച് സുബൈർ പദ്ധതി വിശദീകരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ. തങ്കജി അദ്ധ്യക്ഷത വഹിച്ചു. ഡി. അഖിലാനന്ദൻ, എസ്. ശ്യാം, കെ. സുനിൽകുമാർ, ജി. ദയാപരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |