SignIn
Kerala Kaumudi Online
Saturday, 27 April 2024 1.13 AM IST

അവധിക്കാല തീവ്രകായിക പരിശീലന ക്യാമ്പ്

vishnuu

ആലപ്പുഴ: സെന്റ് മേരിസ് എച്ച്.എസ്‌ വട്ടയാൽ ഹൈസ്കൂളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അവധിക്കാല തീവ്രകായിക പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂളിൽ ഹോക്കി അസോസിയേഷന്റെ സഹായത്തോടെ ഹോക്കി അക്കാദമി രൂപീകരിക്കുമെന്നും അതിനാവശ്യമായ ഹോക്കി സ്റ്റിക്കും മറ്റു കായിക സാമഗ്രികളും സൗജന്യമായി ലഭ്യമാക്കുമെന്നും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം നിർവഹിച്ചുകൊണ്ടറിയിച്ചു. ഫാ.പ്രഭു ആന്റണി അദ്ധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ ജാക്സൺ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ ഷിഹെയ്‌മോൻ, ശുഭ, പി.ടി.എ ഭാരവാഹികളായ ജോൺസൺ, റോബർട്ട്‌ വിൻസെന്റ് എന്നിവർ സംസാരിച്ചു. അർപ്പിച്ചു. കായിക അദ്ധ്യാപകൻ യേശുദാസ് നന്ദി പറഞ്ഞു. 100ൽ അധികം കുട്ടികൾ പരിശീലന പരിപാടികളിൽ പങ്കാളികളായി. സ്കൂൾ മാനേജ്മെന്റ് പി.ടി.എയും സംയുക്തമായാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.