മാന്നാർ: ബാലഗോകുലം മാന്നാർ മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ മാന്നാറിലെ വിവിധ ബാലഗോകുലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ചൈത്രമാസ കളരി (വ്യക്തിത്വ വികസന ശിബിരം) കൃഷ്ണായനം തേവരിക്കൽ മഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ചു. മാന്നാർ ഗ്രാമപഞ്ചായത്തംഗം ശാന്തിനി.എസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ബാലഗോകുലം ജില്ലാഅദ്ധ്യക്ഷൻ എൻ.സതീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വിഷയങ്ങളിൽ വേണു.ജി സുകൃതം, വിപിൻ മാവോലിൽ, സി.പി ശ്രീജിത്ത്, എസ്.അശോക് എന്നിവർ ക്ലാസുകൾ നയിച്ചു. ഇന്നും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. തുടർന്ന് വൈകിട്ട് നടക്കുന്ന രക്ഷകർത്തൃ സമ്മേളനത്തോടെ ചൈത്ര മാസകളരി സമാപിക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |