SignIn
Kerala Kaumudi Online
Friday, 26 April 2024 10.24 AM IST

സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധനയ്ക്ക് തുടക്കം എല്ലാവരും ഫിറ്റല്ലേ?

school

ആലപ്പുഴ: വലിയ ഇടവേളയ്ക്കു ശേഷം വിദ്യാലയങ്ങൾ പൂർണതോതിൽ പുന:രാരംഭിക്കാൻ രണ്ടാഴ്ച്ച മാത്രം ശേഷിക്കേ, സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധനയ്ക്ക് തുടക്കമായി. കാലപ്പഴക്കത്താൽ ക്ഷയിച്ച കെട്ടിടങ്ങൾ ഭൂരിഭാഗവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി, ആസ്തി വികസന ഫണ്ടുകൾ ഉപയോഗിച്ച് പുനർനിർമ്മിച്ചിട്ടുണ്ട്. ഏതാനും കെട്ടിടങ്ങളുടെ പണി അവസാനഘട്ടത്തിലാണ്. ഇത്തരം വിദ്യാലയങ്ങളിൽ ഓഡിറ്റോറിയങ്ങളോ ഹാളുകളോ താത്കാലിക ക്ലാസ് മുറികളായി ഉപയോഗിക്കും. പുതിയ കെട്ടിടത്തിന് ഫിറ്റ്നെസ് ലഭിക്കുന്ന മുറയ്ക്ക് തിരിച്ചെത്തും. ആസ്ബസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായുള്ള സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഓരോ സ്കൂളുകളിലും അതത് തദ്ദേശ സ്ഥാപനത്തിലെ എൻജിനീയറിംഗ് വിഭാഗമാണ് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നേരിട്ടെത്തി പരിശോധന നടത്തുന്നത്. മേയ് 31നകം പരിശോധനകൾ പൂർത്തിയാക്കിയിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൊവിഡ് സാഹചര്യത്തിൽ തുറക്കാത്ത പല വിദ്യാലയങ്ങളിലും, ഇപ്രാവശ്യം വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. ഓരോ അദ്ധ്യയനവർഷവും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സ്‌കൂളുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് കെ.ഇ.ആർ ചട്ടം.

പരിശോധനയിൽ വെള്ളം ചേർക്കരുത്

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾക്കു നേർക്ക് പലപ്പോഴും ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കാറുണ്ട്. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്ടി തുടങ്ങി സകല കാര്യങ്ങളും പരിശോധിക്കണമെന്നാണ് ചട്ടം. മേൽക്കൂരയായി ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കരുതെന്ന സർക്കാർ നിർദേശം ഇപ്പോഴും പല സ്‌കൂളുകളും പാലിക്കുന്നില്ല.

അറ്റകുറ്റപ്പണി നടത്തേണ്ടത്

എയ്ഡഡ് സ്‌കൂളുകൾ : മാനേജർമാർ

സർക്കാർ എൽ.പി, യു.പി സ്‌കൂളുകൾ: ഗ്രാമപഞ്ചായത്തുകൾ

ഹൈസ്‌ക്കൂളുകൾ : ജില്ലാ പഞ്ചായത്ത്

പരിശോധനാ ചുമതല

പഞ്ചായത്ത് പരിധിയിൽ അസി. എൻജിനീയർക്കും

നഗരപരിധിയിൽ നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തിനും


ജില്ലയിൽ എയ്ഡഡ്

സ്‌കൂളുകളുടെ എണ്ണം : 730

വിദ്യാഭ്യാസ ഉപജില്ല - എയ്ഡഡ്

സ്‌കൂളുകളുടെ എണ്ണം

ചേർത്തല - 145

ആലപ്പുഴ - 177

മാവേലിക്കര - 297

കുട്ടനാട് - 111

പൊതുവിദ്യാഭ്യ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി ഭൂരിഭാഗം സ്കൂളുകളുടെയും മുഖച്ഛായയും സൗകര്യങ്ങളും വികസിച്ചു. അദ്ധ്യയന വർഷം ആരംഭിക്കും മുമ്പ് പരിശോധനകൾ പൂർത്തിയാകും. ഫിറ്റ്നെസ് ലഭിക്കാത്ത വിദ്യാലയങ്ങൾ ക്ലാസ് മുറിയായി പകരം സംവിധാനങ്ങൾ കണ്ടെത്തും.

എ.കെ.പ്രസന്നൻ, ജില്ലാ കോ ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.