ആലപ്പുഴ: എം.ഡി.എം.എ, എൽ.എസ്.ഡി എന്നീ അതിമാരക ലഹരിമരുന്നുകളുമായി ബൈക്കിലെത്തിയ യുവാക്കൾ കരീലക്കുളങ്ങര പൊലീസിന്റെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായി. കായംകുളം കീരിക്കാട് തുളിയനയ്യത്ത് സക്കീർ (26), രണ്ടാംകുറ്റി പന്തപ്ലാവിൽ മുനീർ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 90 ഗ്രാം എം.ഡി.എം.എയും, 10 എൽ.എസ്.ഡി സ്റ്റാമ്പുകളുമാണ് പിടിച്ചെടുത്തത്. ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിലുള്ള കരീലക്കുളങ്ങര സി.ഐ സുധിലാലിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ വാഹനപരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ഇരു പ്രതികളും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മയക്കുമരുന്ന്, മോഷണം, ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ സി.പി.ഒമാരായ റെജി പ്രസാദ്, പ്രദീപ്, വിനീഷ്, സജീഷ്, അരുൺ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളായ എസ്.ഐ ഇല്യാസ്, എ.എസ്.ഐമാരായ സന്തോഷ്, ജാക്സൺ, സീനിയർ സി.പി.ഒ ഉല്ലാസ്, സി.പി.ഒമാരായ ഹരികൃഷ്ണൻ, ഷാഫി, എബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |