മാവേലിക്കര- കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ബി.ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതിയംഗം മിനി മാത്യു, സംസ്ഥാന കൗൺസിൽ അംഗം എസ്.അമ്പിളി, ജില്ലാ പ്രസിഡന്റ് എൻ.അശോക് കുമാർ, സെക്രട്ടറി പ്രമോദ് ജേക്കബ്, വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, പ്രീത ശിവദത്ത്, മീര എലിസബത്ത് ഉമ്മൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |