ആലപ്പുഴ: ജില്ല നിയമ സേവന അതോറിട്ടിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ജൂൺ 26ന് ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകൾ, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, ബി.എസ്.എൻ.എൽ, സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർ വാല്യൂവേഷൻ സംബന്ധിച്ച കേസുകൾ, ഏതെങ്കിലും കോടതിയുടെ പരിധിയിൽ അദാലത്തിലേക്കുള്ള പരാതികൾ താലൂക്ക് നിയമ സേവന ഓഫീസുകളിലോ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |