മാന്നാർ: സി.പി.എം മാന്നാർ ഏരിയാകമ്മിറ്റിക്കായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് അഞ്ചിന് മാന്നാർ ഗവ.ആശുപത്രിക്ക് സമീപം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ജില്ലാസെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷനാകും. കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ.മഹേന്ദ്രൻ, ജി.ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പുഷ്പലത മധു, എം.എച്ച് റഷീദ് എന്നിവർ പങ്കെടുക്കും. പതിനേഴരസെന്റ് ഭൂമിയിൽ 4000 ചതുരശ്രയടി വിസ്തീർണത്തിലുളള കെട്ടിടമാണ് നിർമ്മിക്കുന്നത്. പി.വിശ്വംഭരപണിക്കർ(പ്രസിഡന്റ് ), പ്രൊഫ.പി.ഡി ശശിധരൻ(സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് നിർമ്മാണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |