ആലപ്പുഴ : മാവേലിക്കര നഗരസഭയിൽ നിന്ന് സീനിയർ ക്ലാർക്കായി വിരമിച്ചയുടൻ ആകസ്മികമായി അന്തരിച്ച വി.അനന്തമോഹനന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ ഭാര്യ പി.ബിന്ദുവിന് ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകി. കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി മാവേലിക്കര നഗരസഭാ സെക്രട്ടറിക്കും നഗരകാര്യ ഡയറക്ടർക്കുമാണ് നിർദ്ദേശംനൽകിയത്. മാവേലിക്കര നഗരസഭാ സെക്രട്ടറി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ആനുകൂല്യങ്ങൾ ഘട്ടം ഘട്ടമായി അനുവദിക്കാമെന്നാണ് റിപ്പോർട്ട്. വിരമിച്ച ജീവനക്കാരന്റെ കാലശേഷം ആ കുടുംബം നേരിടേണ്ടി വരുന്ന മാനസിക, സാമ്പത്തിക പ്രയാസങ്ങൾ മനസിലാക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |