കുട്ടനാട്: അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷൻ രാമങ്കരി യൂണിറ്റ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ പഠനോപകരണങ്ങളുടെ വിതരണം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി പി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ജെ അലക്സാണ്ടർ കരുവേലിത്തറയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് പി.സതീശൻ അദ്ധ്യക്ഷനായി.ബാർ അസോസിയേഷൻ സെക്രട്ടറി പി.സലിംകുമാർ, എം.എം.അപ്പച്ചൻകുട്ടി, പി.കെ.മധുസൂദനൻ, സുദീപ് വി. നായർ, ജോയ്സി, ബിജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബിൻസി മാത്യു സ്വാഗതവും സി അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |