അമ്പലപ്പുഴ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ചരിത്ര വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ അമ്പലപ്പുഴയിൽ പ്രകടനം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ കച്ചേരിമുക്കിൽ നടത്തിയ പ്രകടനത്തിന് എസ്.സുബാഹു,ബിന്ദു ബൈജു, ആർ.സനൽകുമാർ, എം.എച്ച്.വിജയൻ, എം.വി.രഘു, എ.ആർ.കണ്ണൻ, സി.ശശികുമാർ, ഷിതാ ഗോപിനാഥ്, സുഷമ മോഹൻദാസ്,സീനോ വിജയരാജ്, എൻ.ഷിനോയി, രാജു.പി.തണൽ,കെ.ദിനമണി, ഉണ്ണിക്കൃഷ്ണൻ കൊല്ലം പറമ്പ്, മുഹമ്മദ് പുറക്കാട്, ജി.സുഭാഷ്, എം.പി.മുരളീകൃഷ്ണൻ, എം.സോമൻ പിള്ള, സതി.എസ്.നാഥ്, മേഴ്സി ജോസി, സീന തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |