പൂച്ചാക്കൽ : അരൂക്കുറ്റി - പെരുമ്പളം പാലം 2023 ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ നിർമ്മാണം വിലയിരുത്താൻ പെരുമ്പളത്ത് എത്തിയതായിരുന്നു അദ്ദേഹം. വേഗത്തിൽ നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ എത്രയും വേഗം പൂർത്തീകരിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകി. ബോട്ട് മാർഗം പെരുമ്പളം ദ്വീപിലെത്തിയ മന്ത്രിയെ പ്രസിഡന്റ് അഡ്വ.വി.വി.ആശ, ജില്ലാ പഞ്ചായത്ത് അംഗം ബിനിതാ പ്രമോദ്, പി.ജി.മുരളീധരൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി., ദലീമ ജോജോ എം.എൽ എ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ശോഭന, എൻ.ആർ. ബാബുരാജ്, ബി.വിനോദ്, വിനു ബാബു, എം.എൻ സജീവ് തുടങ്ങിയവർ മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |