മാന്നാർ: ജം ഇയ്യത്തുൽ മുഅല്ലിമീൻ മാന്നാർ റേഞ്ച് 2021 -22 വാർഷികയോഗം മാന്നാർ ജുമാമസ്ജിദ് ചീഫ്ഇമാം എം.എ. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് അഷ്റഫ് മന്നാനി അദ്ധ്യക്ഷത വഹിച്ചു. മാന്നാർ റേഞ്ച് പ്രസിഡന്റ് നിസാർ മുസ്ലിയാർ, പരീക്ഷാ ബോർഡ് ചെയർമാൻ ഷഹീർ ബാഖവി എന്നിവർ സംസാരിച്ചു. സെക്രട്ടറി നിസാമിദ്ദീൻ നഈമി സ്വാഗതവും നിഷാദ് സെയ്നി നന്ദിയും പറഞ്ഞു.ഭാരവാഹികളായി നിസാർ മുസ്ല്യാർ (പ്രസിഡന്റ്), നിസാമുദ്ദീൻ നഈമി (ജനറൽ സെക്രട്ടറി), ഫൈസൽ മന്നാനി (വൈസ് പ്രസിഡന്റ്), അമീർ സുഹ്രി (ജോയിന്റ് സെക്രട്ടറി), ഷഹീർ ബാഖവി (പരീക്ഷാ ബോർഡ് ചെയർമാൻ), ഷമീർ ബാഖവി (വൈസ്ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |