ആലപ്പുഴ: ജില്ലാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ആരോഗ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസുകൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി.പ്രിയ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി.രതീഷ്, അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ ആർ.സിംല എന്നിവർ പങ്കെടുത്തു.ക്ലാസുകൾ നയിക്കുന്ന സാക്ഷരതാ പ്രേരക്മാർക്കുള്ള പരിശീലനവും ഇതോടനുബന്ധിച്ചു നടന്നു. ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്.സുജ പരിശീലന ക്ലാസ് നയിച്ചു. പ്രേരക്മാരുടെ നേതൃത്വത്തിൽ അങ്കണവാടികളുടെയും വായനശാലകളുടെയും സഹകരണത്തോടെ തുല്യതാപഠന കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങി നൂറു കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് ക്ലാസുകൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |